എ. കെ. എം. ഹൈസ്കൂള്‍ കോട്ടൂര്‍
1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള്‍ മെമ്മോറിയല്‍ യു പി സ്കൂള്‍എന്ന പേരില്‍ കോട്ടൂര്‍മദ്രസ്സയില്‍ഈ വിദ്യാലയം ആരംഭിച്ചു. 2003-ല്‍ഹൈ സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില്‍സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.
ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
A K M HIGH SCHOOL KOTTOOR
